welcome

Wednesday, 31 January 2018

CONSCIENTISATION

                                       CONSCIENTISATION പ്രോഗ്രാം  Video game addiction

      11 / 1 / 2018  3 ,4 പിരീഡുകളിൽ  എട്ടും  ഒൻപതും  ക്ലാസ്സിലായി ഓൺലൈൻ ഗെയിം ന്റെ അപകട വശങ്ങൾ പറഞ്ഞു കൊടുക്കുവാൻ സാധിച്ചു .






Thursday, 11 January 2018

SIXTH WEEK REPORT

WEEKLY REPORT IN 8/1/2018 TO 12/1/2018
                                                         

                      ഈ ആഴ്ചയിൽ കോശ ചക്രം ,കാൻസർ ,ഊനഭംഗം, ക്രമഭംഗത്തിന്റെ പ്രാധാന്യം എന്നിവ പഠിപ്പിക്കുവാൻ സാധിച്ചു .അച്ചീവ്‌മെന്റ്  ടെസ്റ്റ് ഈ  ആഴ്ചനടത്തുവാൻ സാധിച്ചു.ഈ പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതിന് മോഡൽ ഉപയോഗിച്ചിരുന്നു .കൂടാതെ ആക്ടിവിറ്റി കാർഡ് ,സൂചന കാർഡ് ,വീഡിയോ  എന്നിവ ഉപയോഗിച്ചിരുന്നു. .ഏറ്റവും പ്രധാനമായുള്ള CONSCIENTISATION  പ്രോഗ്രാമും  നടത്തുവാൻ സാധിച്ചു .സ്കൂൾ വാർഷികം വെള്ളിയാഴ്ച നടത്തി . 

                ABOUT MY CLASS
              ഈ പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതിന് മോഡൽ ഉപയോഗിച്ചിരുന്നു .കൂടാതെ ആക്ടിവിറ്റി കാർഡ് ,സൂചന കാർഡ് ,വീഡിയോ  എന്നിവ ഉപയോഗിച്ചിരുന്നു .

                  ACTIVITIES









   
                       

Thursday, 4 January 2018

FIFTH WEEK REPORT

FIFTH WEEK REPORT 1/1/2018 TO 5/1/2018

                                   പുതുവർഷത്തിൽ  നന്നായി ക്ലാസുകൾ എടുക്കുവാൻ കഴിഞ്ഞു .സസ്യങ്ങളിലെ ചലനങ്ങൾ എന്ന പാഠ ഭാഗമാണ് എടുക്കുവാൻ കഴിഞ്ഞത് .കുറച് സസ്യങ്ങൾ കൊണ്ടുപോയി അവയുടെ പ്രതേകതകൾ അനുസരിച് പഠിപ്പിക്കുവാൻ സാധിച്ചു .ബുധനാഴ്ച്ച മെരിസ്റ്റമിക  കോശങ്ങളെ കുറിച് പഠിപ്പിക്കുവാൻ സാധിച്ചു .ചിത്രങ്ങളിലൂടെ കുട്ടികൾക്കു കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുവാൻ കഴിഞ്ഞു .വ്യാഴാഴ്‌ച ക്രമഭംഗം കൂടാതെ ഡി ൻ എ  എന്നിവ പഠിപ്പിക്കുവാൻ സാധിച്ചു .വെള്ളിയാഴ്ച ക്രമഭംഗത്തിന്റെ  തുടർച്ചയായുള്ള  ന്യൂക്ലിയസ്ൻറെ  വിഭജനം ,കോശ ദ്രവ്യ വിഭജനം എന്നിവ മോഡലിന്റെ സഹായത്തോടെ പഠിപ്പിക്കുവാൻ സാധിച്ചു .സ്റ്റിറോയിഡുകൾ കുറിച്ചും പഠിപ്പിക്കുവാൻ സാധിച്ചു .

ABOUT MY CLASSES

            മോഡലുകൾ ഉപയോഗിച്ച പഠിപ്പിച്ചതിനാൽ കുട്ടികൾക്കു കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുവാൻ സാധിച്ചു .ഐ സി ടി ഉപയോഗിച്ചുള്ള പഠനം കുട്ടികളെ കൂടുതൽ മെച്ചപ്പെടുത്താൻ ഉതകുന്നതാണ്.


ACTIVITIES














INNOVATIONS

                                         INNOVATIVE LESSON TEMPLATE

ക്രമഭംഗം എന്നാ വിഷയവുമായി ബന്ധപ്പെട്ട് ഒരു ചിത്ര കഥ രൂപത്തിൽ ന്യൂക്ലിയാസിന്റെ വിഭജനം നൽകി .കുട്ടികൾ വായിക്കുന്നു .
















Monday, 1 January 2018

INNOVATIVE WORK

                                         INNOVATIVE LESSON TEMPLATE

ക്രമഭംഗം എന്നാ വിഷയവുമായി ബന്ധപ്പെട്ട് ഒരു ചിത്ര കഥ രൂപത്തിൽ ന്യൂക്ലിയാസിന്റെ വിഭജനം നൽകി .കുട്ടികൾ വായിക്കുന്നു .




INNOVATIVE WORK
മെഴുകുതിരിയുടെ ഉപയോഗത്തിൽ അവ ഉരുക്കി മനുഷ്യാസ്ഥികൂടത്തിന്റെ ഘടന ആക്കി മാറ്റുന്നു .ഇത്  അക്ഷസ്ഥികൂടമെന്നും അനുബന്ധസ്ഥികൂടമെന്നും തരാം തിരിച്ചു ഓരോ ഭാഗവും പഠിപ്പിക്കുവാനും കുട്ടികൾക്ക് അത് മനസ്സിലാക്കുവാനും സാധിക്കുന്നു


OTHER WORKS

















Thursday, 7 December 2017

WEEKLY REPORT IN FOURTH WEEK

                             WEEKLY REPORT 4/12/2017 TO 8/12/2017

                                   ഡിസംബർ  4 നു അസ്ഥിപേശിയുടെ സുഷ്മഘടനയാണ് പഠിപ്പിച്ചത് .ഡാർക്ക് ബാൻഡ് , ലൈറ്റ് ബാൻഡ് ,സാർകോമിയാർ ,എന്നിവ മനസ്സിലാക്കുവാനായി വീഡിയോ , ഇലക്ട്രിക്ക് wire  എന്നിവ ഉപയോഗിച്ചു .5 നു രണ്ടു ക്ലാസ് എടുക്കുവാൻ  കഴിഞ്ഞു .പേശീസങ്കോചത്തിന്റെ വിവിധ ഭാഗങ്ങൾ, മനുഷ്യാസ്ഥികൂടം എന്നിവയാണ് പഠിപ്പിച്ചത് .പേശീസങ്കോചം പഠിപ്പിക്കുന്നതിനായി ചാർട്ട് ,സൂചനാകാർഡ് ,എന്നിവ ഉപയോഗിച്ചു .മനുഷ്യാസ്ഥികൂടം പഠിപ്പിക്കുന്നത് ഐ സി ടി ബേസ്‌ഡ് ആയിരുന്നു കൂടാതെ മെഴുകുതിരി  ഉപയോഗിച് മോഡൽ ഉണ്ടാക്കിയിരുന്നു .അടുത്ത ദിവസം കൈകളിലെ പേശികളുടെ പ്രവർത്തനം ആണ് ക്ലാസ് എടുത്തത് .വീഡിയോ ഉപയോഗിച്ചാണ് ക്ലാസ് എടുത്തത് .വ്യാഴാഴ്ച ക്ലാസ് കാണുവാൻ ആശ ടീച്ചർ എത്തിയിരുന്നു .അസ്ഥിസന്ധികളും അവയുടെ പ്രതേകതകളും ആണ് പഠിപ്പിച്ചത്.നന്നായി ആക്ടിവിറ്റി കാർഡുകൾ ഉപയോഗിച് പഠിപ്പിക്കുവാൻ സാധിച്ചു .വെള്ളിയാഴ്ച  ക്രിസ്‌മസ്‌ പ്രോഗ്രാം ആയതിനാൽ പരിപാടികൾ ആസൂത്രണം ചെയ്തു .വെള്ളിയാഴ്ച രാവിലെ രണ്ടു ക്ലാസ്സെടുക്കുവാൻ  കഴിഞ്ഞു .പേശി തകരാറുകൾ ,ചലനം മറ്റു ജീവികളിൽ എന്ന ഭാഗങ്ങളാണ് പഠിപ്പിച്ചത് .നല്ല ക്രിസ്മസ് പ്രോഗ്രാം ആയിരുന്നു സ്കൂളിൽ നടന്നത് .
                                         ABOUT MY CLASSES

            ജീവശാസ്‌ത്ര പുസ്തകത്തിലെ പ്രാധാന ഭാഗമാണ് ഈ ആഴ്ച പഠിപ്പിച്ചത് .ഐ സി ടി ബേസ്‌ഡ് ലെസ്സൺ  INNOVATIVE വർക് ഉപയോഗിച്  പഠിപ്പിക്കുവാൻ കഴിഞ്ഞു .

                                             ACTIVITIES


















Sunday, 3 December 2017

REPORT OF THIRD WEEK TEACHING PRACTICE

WEEKLY REPORT   27/11/2017 TO 30/11/2017
                                             
             ഈ ആഴ്ചയുടെ  ആദ്യ  ദിവസം  കൈരളി വിജ്ഞാന  പരീക്ഷ നടന്നിരുന്നു . 27 നു സസ്യങ്ങളിൽ വിസർജനം എന്ന ഭാഗം പഠിപ്പിച്ചു. പ്ലക്കാർഡ് , ഫ്ലാഷ് കാർഡ് എന്നിവ ഉപയോഗിച്ചാണ് പഠിപ്പിച്ചത് .28 നു  inquiry മോഡൽ രീതിയിലാണ് വ്യായാമത്തിന്റെ പ്രാധാന്യം പഠിപ്പിച്ചത് .ഇൻക്വിരി രീതിയിൽ പഠിപ്പിച്ചാൽ കുട്ടികൾക് നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു . 29 ബുധനാഴ്ച diagnostic  test  നടത്തി .കൂടാതെ ഐച്ഛിക അനൈച്ഛിക ചലനങ്ങളെ കുറിച് പഠിപ്പിച്ചു.കുട്ടികൾ തന്നെ അവർക്ക് അറിയാവുന്ന കാര്യങ്ങൾ പറയുകയും പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തു . പരീക്ഷ നടത്തിയത് മൂലം കുട്ടികൾക്ക് പഠിക്കുവാൻ പ്രയാസമുള്ള ഭാഗങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു .അടുത്ത ദിവസം റോൾ പ്ലൈ  മോഡൽ രീതിയിൽ പേശീകോശങ്ങളെ കുറിച്ച പഠിപ്പിച്ചു .പേശീ കോശങ്ങളെ കുറിച്ച കുട്ടികൾ നന്നായി മനസ്സിലാക്കുകയും മോഡൽ ഉപയോഗിച് മനസ്സിലാക്കുന്നതിനും സാധിച്ചു. .ഈ ആഴ്ചയിൽ നന്നായി പഠിപ്പിക്കുവാൻ  സാധിച്ചു .

                                             ABOUT MY CLASSES

   റോൾ പ്ലേ ,ഇൻക്വിരി ട്രെയിനിങ് രീതിയിലുള്ള ലെസ്സൺസ് ഉപയോഗിച്ചു . നന്നായി ആക്ടിവിറ്റി കാർഡുകളും ഉപയോഗിച്ചു.

                                                         ACTIVITIES